തിരുവനന്തപുരം : കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചത്തു കിടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ.കേരളത്തിലെ ഒരു തീവ്രവാദകേസിലും പോലീസിന്റെ അന്വേഷണം ശരിയായി നടക്കുന്നില്ലെന്നും കനകമല സിപിഎമ്മിന് സ്വാധീനമുള്ള പാർട്ടി ഗ്രാമമായതു കൊണ്ടു തന്നെ അവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ സർക്കാരിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള പോലീസിലും തീവ്രവാദി സാന്നിധ്യം ശക്തമാണെങ്കിലും നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തീവ്രവാദ കേസുകളിൽ കേരള പോലീസിന് താൽപര്യമില്ല. കുറ്റകരമായ അനാസ്ഥയാണിത്.തീവ്രവാദികളെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് സംസ്ഥാന സർക്കാരിന്റേത് കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. എന്തു തീവ്രവാദമുണ്ടായാലും വോട്ടുബാങ്ക് സുരക്ഷിതമായാൽ മതിയെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post