ഡൽഹി: ലഡാക്കിലെ കടന്നുകയറ്റ ശ്രമങ്ങളിൽ തിരിച്ചടി നേരിട്ട ചൈന അരുണാചൽ പ്രദേശിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ആറ് സ്ഥലങ്ങളില്‍ ചൈനീസ് സൈന്യം കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതായാണ് വിവരം. അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളിലാണ് ചൈന കടന്നു കയറാൻ ശ്രമിക്കുന്നത്.
ലഡാക്കിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ 1962ലെ യുദ്ധകാലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത പാലിക്കുന്നുണ്ട്. ഇവിടെ തര്‍ക്കം നിലനില്‍ക്കുന്ന ആറ് മേഖലകളിലും നാല് തന്ത്രപ്രധാനമായ പ്രദേശങ്ങളിലും സൈന്യം നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബിസയിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മിക്കാൻ ശ്രമിക്കുന്നുണ്ട്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അസാപില്ലിലും ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാൽ ചൈനയോട് ലഡാക്കിൽ സ്വീകരിച്ച നിലപാട് തന്നെ തുടരാനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ലഡാക്കിൽ കടന്നു കയറാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ തുരത്തിയ ഇന്ത്യൻ സൈന്യം ചൈനയിൽ നിന്നും നിർണ്ണായകമായ പല പോസ്റ്റുകളും തിരിച്ചു പിടിച്ചിരുന്നു.
Discussion about this post