കൊച്ചി : എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.പാറ പൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന വെടിമരുന്ന് എങ്ങനെയോ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. കർണാടക സ്വദേശി ധനപാലൻ(36), സേലം സ്വദേശി പെരിയണ്ണൻ എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടനെ ഇരുവരെയും പരിസരവാസികൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Discussion about this post