മലപ്പുറം : 17കാരിയായ വിദ്യാർത്ഥിനിയെ കോളേജ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. അറബി കോളേജ് അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്. മലപ്പുറം കൽപ്പകഞ്ചേരിയ്ക്കടുത്തെ വരാണക്കര സ്വദേശിയായ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതോടെ സലാഹുദ്ദീൻ മുങ്ങുകയായിരുന്നു.
കോളേജിലെ 17 കാരിയായ വിദ്യാർത്ഥിനിയെയാണ് അധ്യാപകൻ ബലാത്സംഗം ചെയ്തത്. ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചില്ല. വിവാഹാലോചനകൾ തുടരെത്തുടരെ പെൺകുട്ടി നിരസിച്ചതോടെയാണ് പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.ഉടനെ തന്നെ വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരം അറിയിച്ചു.കല്പകഞ്ചേരി പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. മറ്റനേകം പെൺകുട്ടികളെയും പ്രതിയായ സലാഹുദ്ദീൻ ഇരയാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post