വാഷിംഗ്ടണ്‍: സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലിനയില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊസോവോ ലിബറേഷന്‍ ആര്‍മിയും സെര്‍ബിയന്‍ സൈന്യവുമായുള്ള പോരാട്ടത്തില്‍ പതിനായിരങ്ങളാണ് മരിച്ചത്. സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുചിക്കിനെയും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയെയും പങ്കെടുപ്പിച്ച് ഈ മാസമാദ്യം വൈറ്റ്ഹൗസ് ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല. പക്ഷേ അത്തരമൊരു യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ് ട്രംപിനെ നൊബേല്‍ പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തത്.
Discussion about this post