ഡൽഹി: കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ ഒൻപത് അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിൽ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം എൻ ഐ എ ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
ഭീകരർ പിടിയിലായ പശ്ചാത്തലത്തിൽ കേരളത്തിലും പശ്ചിമബംഗാളിലും സർക്കാർ അർധസൈനിക കേന്ദ്രങ്ങളിൽ ജാഗ്രത വേണമെന്ന് എൻഐഎ മുന്നിറിയിപ്പ് നൽകി. നിലവിൽ ഡൽഹിയിലെ രഹസ്യ കേന്ദ്രത്തിലാണ് ഭീകരരെ പാർപ്പിച്ചിരിക്കുന്നത്.
ഭീകരരിൽ നിന്ന് പിടികൂടിയ ഡിജിറ്റൽ തെളിവുകളുടെ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻ ഐ എ വിലയിരുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകൾക്ക് തയ്യാറെടുക്കുകയാണ് എൻ ഐ എ.
പ്രതികൾക്ക് സാമ്പത്തിക സഹായം എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ക്ക് ലഭിച്ച പ്രാദേശിക സഹായത്തിന്റെ വിവരങ്ങൾ എൻഐഎ ശേഖരിച്ചു വരികയാണ്. കേരളത്തിലടക്കം കൂടുതൽ അറസ്റ്റുകൾ ഇനിയുമുണ്ടാകുമെന്നാണ് സൂചന.
Discussion about this post