ചെന്നൈ : പ്രശസ്ത നർത്തകിയും പഴയകാല ദക്ഷിണേന്ത്യൻ സിനിമാ നടിയുമായ കെ.വി ശാന്തി കോടംബാക്കത്ത് അന്തരിച്ചു. മെരിലാൻഡ് ശാന്തിയെന്നറിയപ്പെടുന്ന കെ.വി ശാന്തിക്ക് മരിക്കുമ്പോൾ 81 വയസായിരുന്നു. സംസ്കാരം നടത്തി.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറോളം സിനിമകളിൽ ശാന്തി അഭിനയിച്ചു.മെരിലാൻഡ് 1957-ൽ നിർമിച്ച പാടാത്ത പൈങ്കിളി എന്ന സിനിമയിൽ പ്രേം നസീറിനൊപ്പം സഹനടിയായാണ് അഭിനയ അരങ്ങേറ്റം.മെരിലാൻഡ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായതോടെയാണ് മെരിലാൻഡ് ശാന്തിയെന്നറിയപ്പെട്ടു തുടങ്ങിയത്. പ്രേം നസീർ, സത്യൻ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ തുടങ്ങിയ പ്രമുഖർക്കൊപ്പം ശാന്തി അഭിനയിച്ചിട്ടുണ്ട്. ആന വളർത്തിയ വാനമ്പാടി, കറുത്ത കൈ, കാട്ടുമൈന, പട്ടുതൂവാല, പ്രിയതമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1975-ൽ പുറത്തിറങ്ങിയ ഭാര്യയില്ലാത്ത രാത്രിയാണ് അവസാന ചിത്രം.
Discussion about this post