തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റില്‍ യുഎഇ കോണ്‍സുലേറ്റ് വഴിപാഴ്സലുകളെത്തിയ സംഭവത്തിൽ എൻഐഎ പരിശോധന തുടരുന്നു. സിആപ്റ്റ് വഴി എത്തിയ പാഴ്സലുകൾ മത ഗ്രന്ഥമാണെന്നാണ് ഇക്കാര്യത്തിൽ വകുപ്പ് മന്ത്രി നൽകിയ വിശദീകരണം. ഇതിൽ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് സി ആപ്റ്റില്‍ എന്‍ഐഎ പരിശോധന നടത്തിയത്.. വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റ് ഓഫീസിലാണ് എന്‍ഐഎ സംഘം ഇന്ന് പരിശോധന നടത്തിയത്. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്.
കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ സി-ആപ്റ്റിലെത്തിയ സംഘം ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങുകയും പിന്നീട് തിരിച്ചെത്ത് പരിശോധന തുടരുകയുമായിരുന്നു.
പാഴ്സലുകൾ എത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം നേരിട്ടെത്തി സിആപ്റ്റിൽ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിആപ്റ്റിലെ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്നലെ സിആപ്റ്റിലെ ഡ്രൈവർമാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. യുഎഇ കോണ്‍ലേറ്റേില്‍ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്.
പാക്കറ്റുകള്‍ യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് സി-ആപ്റ്റിലേക്കും അവിടെനിന്ന് മലപ്പുറത്തേക്കും എത്തിച്ച വാഹനത്തിന്റെ ഉടമ അലി, ഡ്രൈവര്‍ സമീര്‍ എന്നിവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. എന്നാല്‍, പാക്കറ്റുകളില്‍ എന്താണെന്ന് അറിയിരുന്നില്ലെന്ന് അറിയിച്ച ഇവര്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റില്‍നിന്നും പായ്ക്കറ്റ് സി-ആപ്റ്റിന്റെ തിരുവനന്തപുരം ഓഫീസിലെത്തിച്ചതെും വ്യക്തമാക്കിയതായാണ് വിവരം. മാര്‍ച്ച് 4നാണ് നയതന്ത്ര പാഴ്‌സലില്‍ മത ഗ്രന്ഥങ്ങള്‍ എത്തിയത്.
പാഴ്സലുകളിൽ സ്വർണ്ണം കടത്തിയെന്ന് ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ അന്വേഷണ സംഘം പഴുതുകളടച്ച് പരിശോധന നടത്തുന്നത്. പാഴ്സലുകളിൽ മതഗ്രന്ഥമാണെന്ന് മന്ത്രിയുടെ വാദത്തിലും സംശയം തുടരുകയാണ്. സിആപ്റ്റിലെ പരിശോധന പൂർത്തായായാൽ അന്വേഷണ സംഘം ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
Discussion about this post