തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി ഖുറാൻ കടത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാരേഖകൾ എൻഐഎക്ക് ലഭിച്ചു. വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ എൻ ഐ എ കസ്റ്റഡിയിലെടുത്തു. ഇതിൽ നിന്നും, വാഹനം എങ്ങോട്ടൊക്കെയാണ് പോയത്, എവിടെയെല്ലാം നിർത്തി എന്നിങ്ങനെയുള്ള വിശദമായ വിവരങ്ങൾ എൻ ഐ എക്ക് ലഭിക്കും.
മന്ത്രി കെ ടി ജലീലിന്‍റെ നിർദേശപ്രകാരമായിരുന്നു സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് എന്നത് ഇതിനോടകം വ്യക്തമാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റിലേക്ക് യുഎഇ കോൺസുലേറ്റിൽ നിന്ന് എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങൾ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിൽ എത്തിച്ചത്. സി ആപ്ടിലെ സ്റ്റോർ കീപ്പർമാർ അടക്കമുളള ചില ജീവനക്കാരുടെ മൊഴി ഇന്നലെ എൻഐഎ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ കസ്റ്റംസ് ശേഖരിച്ച വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് എൻഐഎ പരിശോധന നടത്തുന്നത്.
ഖുറാനുകൾ ആകെ 32 പാക്കറ്റുകൾ ആണ് ഉണ്ടായിരുന്നതെന്നും ഒരു പാക്കറ്റ് ഈ സ്ഥാപനത്തിൽ വച്ച് പൊട്ടിച്ചുവെന്നും എൻഐഎയുടെ ചോദ്യം ചെയ്യലിൽ മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. ബാക്കിയുള്ളവ പൊട്ടിക്കാതെ മലപ്പുറത്ത് സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ, ഖുറാൻ വന്നത് നയതന്ത്ര ബാഗേജ് വഴിയാണെന്നും എന്നാൽ നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്നും ജലീൽ ഒരു സ്വകാര്യ മാധ്യമത്തോട് സമ്മതിച്ചിരുന്നു. ഇത് വൻ വിവാദമായിരുന്നു.
Discussion about this post