പാരീസ്: പാരീസിൽ മാധ്യമ സ്ഥാപനത്തിന് മുന്നിൽ ഭീകരാക്രമണം. 2015ൽ ആക്രമിക്കപ്പെട്ട ഷാർലെ ഹെബ്ദോയുടെ ഓഫീസിന് മുന്നിലാണ് വീണ്ടും ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് സൂചന. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേർ ഫ്രഞ്ച് പൊലീസിന്റെ പിടിയിലായി. ഇവരിൽ ഒരാൾ പാകിസ്ഥാൻ പൗരനാണ്. ജിഹാദി ആക്രമണമാണിതെന്നും പിടിയിലായവർ ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്നും ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2015ൽ ഷാർലെ ഹെബ്ദോക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 14 പേർക്കെതിരെ കേസെടുത്തിരുന്നു. ആക്രമണത്തിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ വിചാരണ പുരോഗമിക്കുകയാണ്.
Discussion about this post