തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും രണ്ട് തട്ടിൽ. ഇന്നു നടന്ന അവലോകന യോഗത്തില്‍, തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ സ്വീകരിച്ചത്. എന്നാൽ ആരോഗ്യ മന്ത്രിയുടെ നിലപാട് തള്ളിയ മുഖ്യമന്ത്രി ദര്‍ശനം അനുവദിക്കാന്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
തുടർന്ന്, ദര്‍ശന സമയത്ത് സ്വീകരിക്കേണ്ട മാര്‍ഗനിദേര്‍ശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, ദേവസ്വം സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവർ അംഗങ്ങളാണ്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുലാമാസത്തില്‍ ദര്‍ശനം അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. കഴിഞ്ഞ ഏഴുമാസമായി കോവിഡ് മൂലം ശബരിമല ദര്‍ശനം അനുവദിച്ചിരുന്നില്ല. കോവിഡ് രൂക്ഷമായതിനാല്‍ തീര്‍ത്ഥാടകരെ അനുവദിക്കാന്‍ അനുകൂല സാഹചര്യമല്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ വളരെ കടുത്ത നിയന്ത്രണങ്ങളോടെയാണെങ്കിലും ദര്‍ശനം അനുവദിക്കണമെന്നായിരുന്നു മുഖ്യമന്ത്രി യോഗത്തിൽ സ്വീകരിച്ച നിലപാട്.
കൊവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയായത് വിവാദങ്ങൾക്ക് വഴിവെക്കാനാണ് സാദ്ധ്യത.
Discussion about this post