2026 ടി20 ലോകകപ്പുമായി ബന്ധപ്പെട്ട പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ ഭീഷണികൾക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. പാകിസ്ഥാൻ കളിക്കാൻ വന്നില്ലെങ്കിൽ ഇന്ത്യയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും അത് അവർക്ക് തന്നെയാകും തിരിച്ചടിയെന്നും മിശ്ര പരിഹസിച്ചു.
സ്പോർട്സ് യാരിക്ക് (Sports Yaari) നൽകിയ അഭിമുഖത്തിലാണ് അമിത് മിശ്ര പാകിസ്ഥാനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. “പാകിസ്ഥാൻ ലോകകപ്പ് ബഹിഷ്കരിച്ചാൽ അത് ഇന്ത്യൻ ക്രിക്കറ്റിനെ ഒരു രീതിയിലും ബാധിക്കില്ല. എന്നാൽ അത് പാക് ക്രിക്കറ്റിനെ തകർക്കും.” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ടീം ഇപ്പോൾ മികവുള്ള താരങ്ങളുടെ കുറ്റമല്ല, അവർക്ക് ലോകോത്തര നിലവാരമുള്ള കളിക്കാർ ഇല്ല. അവർ ഒരു ടൂർണമെന്റും അവർ ജയിക്കാറില്ല. സത്യം പറഞ്ഞാൽ അവർ ഇങ്ങോട്ട് വന്നില്ലെങ്കിൽ ഞങ്ങൾക്ക് കൂടുതൽ സന്തോഷമേയുള്ളൂ ” മിശ്ര തുറന്നടിച്ചു.
ലോകകപ്പ് വേദി സംബന്ധിച്ചും ഇന്ത്യയുമായുള്ള തർക്കങ്ങൾക്കിടയിലും പാകിസ്ഥാൻ മുൻ താരങ്ങളും അധികൃതരും ലോകകപ്പ് ബഹിഷ്കരിക്കുമെന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇന്ത്യൻ ക്രിക്കറ്റിലെ വെറ്ററൻ സ്പിന്നറായ അമിത് മിശ്ര രംഗത്തെത്തിയത്.












Discussion about this post