ശ്യാമിലി വീണ്ടും അഭിനയരംഗത്തേക്ക്. ബാലതാരത്തില്‍ നിന്ന് നായികയായി എത്തിയെങ്കിലും പഠനത്തിനാണ് പ്രാധാന്യമെന്ന് പറഞ്ഞ് അഭിനയലോകത്തു നിന്നു തന്നെ വിട്ടു നില്‍ക്കുകയായിരുന്നു ബേബി ശ്യാമിലി എന്ന ശ്യാമിലി. നായികയായി തിരിച്ചുവന്നത് ഓയ് എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. റീ എന്‍ട്രി തമിഴ് സിനിമയിലൂടെയാണ്.
ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്നപേരിടാത്ത ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. എതിര് നീച്ചല്‍, കാക്കി സട്ടൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദുരൈ സെന്തില്‍ കുമാര്‍. ചിത്രത്തില്‍ നായികയായല്ല പ്രതിനായികയായാണ് ശ്യാമിലി എത്തുന്നത്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നു. എന്നാല്‍ പിന്നീട് ശ്യാമിലിക്ക് നറുക്കു വീഴുകയായിരുന്നു.
ധനുഷും ലക്ഷ്മി മേനോനുമാണ് ചിത്രത്തിലെ നായകനും നായികയും. അഭിനയിച്ച ചിത്രങ്ങളിലൊക്കെ പ്രേക്ഷകപ്രീതി നേടാന്‍ കഴിഞ്ഞ അപൂര്‍വം താരങ്ങളുടെ പട്ടികയിലാണ് ശ്യാമിലിയുടെ പേരും. അതുകൊണ്ടുതന്നെ പ്രതിനായികയായും താരം തിളങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്തായാലും ശ്യാമിലിയുടെ നെഗറ്റീവ് വേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Discussion about this post