ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭം. അഴീക്കല്‍ മുതല്‍ വലിയ അഴീക്കല്‍ വരെയുള്ള പ്രദേശത്താണ് കടലിന്റെ കലിയിളക്കം കൂടുതല്‍. രാത്രി പതിനൊന്ന് മണിയോടെയാണ് കടല്‍ കരയിലേയ്ക്ക് കയറിത്തുടങ്ങിയത്.
പുന്നപ്ര, പുറക്കാട് പ്രദേശങ്ങളില്‍ നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പുന്നപ്രയിലെ പതിനൊന്ന്, ഒന്ന് വാര്‍ഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. പുന്നപ്രയില്‍ കടല്‍ ഉള്‍വലിഞ്ഞതായും സൂചനയുണ്ട്. സംഭവ സ്ഥലം ജി സുധാകരന് എംഎല്‍എ സന്ദര്‍ശിച്ചു.
Discussion about this post