തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമായി. ഡെപ്യൂട്ടി മേയർക്കും 6 കൗൺസിലർമാർക്കും 12 ജീവനക്കാർക്കും നഗരസഭയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. അത്യാവശ്യങ്ങൾക്കല്ലാതെ, ഈ മാസം 30 വരെ പൊതുജനങ്ങൾ നഗരസഭയിലേക്ക് വരരുതെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചിട്ടുണ്ട്.
കൃത്യസമയത്ത് മുൻകരുതൽ നടപടി സ്വീകരിച്ചതിനാലാണ് രോഗം ബാധിക്കുന്ന തടയാൻ സാധിച്ചതെന്നും മേയർ വ്യക്തമാക്കി. പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.കോവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, പ്രത്യേക ആക്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തിരുവനന്തപുരം നഗരസഭാ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
നഗരത്തിലെ കടകളിൽ നിയന്ത്രണം ശക്തമാക്കാനും മേയർ ഉത്തരവിട്ടു.കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കുമുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്നും, രോഗബാധിതരെ നിരീക്ഷിക്കാൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
Discussion about this post