ഡൽഹി: അതിർത്തിയിൽ ചൈനക്ക് ഉചിതമായ മറുപടി നൽകാനുറച്ച് ഇന്ത്യ. വ്യക്തമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ലഡാക്കിൽ കരസേനയും വ്യോമസേനയും സംയുക്ത പരിശീലനം നടത്തുന്നു.യുദ്ധ -ഗതാഗത വിമാനങ്ങളാണ് പ്രധാനമായും ആഭ്യാസത്തിൽ പങ്കെടുക്കുന്നത്.
ഇരു സേനാവിഭാഗങ്ങളുടെയും ഏകോപനം വർദ്ധിപ്പിക്കുക എന്നതാണ് അഭ്യാസ പ്രകടനം ലക്ഷ്യമിടുന്നത്. സുഖോയ് യുദ്ധവിമാനങ്ങളും ചിനൂക്ക് ചോപ്പറുകളും ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
റഫാലിന്റെ വരവോടെ വ്യോമസേന കൂടുതൽ ശക്തിയാർജ്ജിച്ചതായി വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ പറഞ്ഞു. നിലവിലെ പ്രതിസന്ധികളിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) പ്രതിരോധ വിന്യാസം കുറയ്ക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയില്ല. ഗാൽവാൻ വാലി, പാങ്കോംഗ് തടാകം, ദൌലത് ബേഗ് ഓൾഡി പ്രദേശങ്ങളിൽ ചൈനീസ് സൈന്യത്തെ വിന്യസിക്കുന്നത് മുമ്പത്തെപ്പോലെ തന്നെ തുടരുകയാണ്.
അത്തരമൊരു സാഹചര്യത്തിൽ, വിന്യാസം ഒരു തലത്തിലും കുറയ്ക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ഭദൌരിയ വ്യക്തമാക്കി. ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും വലിയ പരിശീലനമാണ് ലഡാക്കിലെ ലേ മേഖലയിൽ നടക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ സുഖോയ് -30 എംകെഐ അത്യാധുനിക യുദ്ധവിമാനങ്ങൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, സൈന്യത്തിന്റെ ലോജിസ്റ്റിക് സാമഗ്രികളെയും സൈനികരെയും ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് വേഗത്തിൽ നീക്കാൻ ഹെർക്കുലീസും വ്യത്യസ്ത ചരക്ക് വിമാനങ്ങളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
ചിനൂക്ക് ചോപ്പറുകൾ, എം -17 ഹെലികോപ്റ്ററുകൾ എന്നിവയും ഈ അഭ്യാസത്തിൽ പങ്കുചേരുന്നുണ്ട്. പരിശീലനത്തിനിടെ , സുഖോയ് -30 ആകാശത്ത് സുരക്ഷാ കോർഡൺ സൃഷ്ടിച്ചു, അതിനുശേഷം യുദ്ധസാമഗ്രികൾ, പീരങ്കികൾ, സൈനികർ എന്നിവരെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ഏകോപന പ്രവർത്തനങ്ങളും അഭ്യാസപ്രകടനത്തിൻറെ ഭാഗമായി നടക്കുന്നുണ്ട്.
Discussion about this post