കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഇഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്.
അതേസമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ സന്ദീപിന്റെ രഹസ്യമൊഴി എൻ ഐ എ രേഖപ്പെടുത്തിയിരുന്നു.
സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ കേസില്‍ ജാമ്യം കിട്ടിയാലും എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ പ്രതികള്‍ക്ക് പുറത്തു പോകാൻ സാധിച്ചേക്കില്ല.
Discussion about this post