കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രഹ്ലാദ് ജോഷി, കോവിഡ് പോസിറ്റീവ് ആകുന്ന കർണാടകത്തിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്ര മന്ത്രിയാണ്. മുമ്പ് റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 9,07,883 പേരാണ്.
Discussion about this post