വാഷിംഗ്ടൺ ഡിസി : കോവിഡ് വ്യാപനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം ലഭിക്കുന്നതിനും നൽകുന്ന ഫെഡറൽ സഹായമായ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് താൻ വീണ്ടും പ്രസിഡന്റായി വിജയിച്ചാൽ ഉടൻ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റിമുലസ് ചെക്കായി വലിയൊരു തുക പ്രതീക്ഷിക്കാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ട്രംപ് സ്റ്റിമുലസ് ചെക്കിനെകുറിച്ചു നടക്കുന്ന ചർച്ചയിൽ നിന്നും പിന്മാറിയതിനെ വിമർശിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസെന്റെറ്റീവ് സ്പീക്കർ നാൻസി പെലോസി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് താൻ വീണ്ടും പ്രസിഡന്റായി വിജയിച്ചാൽ ഉടൻ നൽകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. വാൾസ്ട്രീറ്റിൽ സ്റ്റോക്കുകൾ തകരുന്ന സാഹചര്യത്തിൽ അമേരിക്കൻ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രഥമ കർത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവ് മാത്രമാണ് സ്റ്റിമുലസ് ചെക്ക് നൽകണമെന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ നിലപാടെന്ന് അമേരിക്കൻ പ്രസിഡണ്ട് ചൂണ്ടിക്കാട്ടി.
Discussion about this post