ഹത്രാസിൽ കലാപം നടത്താൻ ആസൂത്രണം ചെയ്തതിന് മുതിർന്ന കോൺഗ്രസ് നേതാവ് ശ്യോരാജ് ജീവനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മുൻ എ.ഐ.സി.സി സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമാണ് ശ്യോരാജ് ജീവൻ. ഹത്രാസിലെത്തിയ ശ്യോരാജ് ജാതിസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയതിനു കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഹത്രാസിൽ കലാപമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശമെന്ന് ശ്യോരാജ് ജീവൻ വെളിപ്പെടുത്തുന്ന വീഡിയോ റിപ്പബ്ലിക്ക് ടീവി പുറത്തുവിട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ നടക്കുന്ന കലാപത്തിന്റെ തോതനുസരിച്ചു മാത്രമെ ഡൽഹിയിൽ നിന്നും രാഹുൽ ഗാന്ധിയെ പോലുള്ള ദേശീയ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചെത്തുകയുള്ളുവെന്ന് ശ്യോരാജ് ജീവൻ വീഡിയോയിൽ പറഞ്ഞു.
ഹത്രാസ് സന്ദർശിക്കാനെത്തിയപ്പോൾ താക്കൂർ, വാത്മീകി, മുസ്ലീം സമുദായത്തിൽപ്പെട്ടവരെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണ് ഇയാൾ നടത്തിയത്. ജാതി സ്പർദ്ധ വളർത്തുന്ന രീതിയുള്ള ഇത്തരം പരാമർശങ്ങൾ നടത്തുന്ന ശ്യോരാജ് ജീവന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് നടപടികൾ സ്വീകരിക്കുകയായിരുന്നു.
Discussion about this post