തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കോവിഡ് ബാധ വ്യാപകം. മുഖ്യപൂജാരിയായ പെരിയനമ്പി അടക്കം 12 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ജീവനക്കാരിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ക്ഷേത്ര ദർശനം താൽക്കാലികമായി നിർത്തി വയ്ക്കാൻ ഭരണസമിതി തീരുമാനിച്ചു. ഇതേ തുടർന്ന്, ഈ മാസം 15 വരെ നടയടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
തന്ത്രി ശരണല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. നിത്യപൂജകൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ഈ നടപടി. ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post