തിരുവനന്തപുരം : അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിന്ന 385 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. 47 ജീവനക്കാരെയും സർവീസിൽ നിന്നും പിരിച്ചു വിടുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇവരിൽ പലരും ദീർഘകാലമായി അവധിയെടുത്ത് വിദേശത്തുൾപ്പെടെ ജോലിചെയ്തുവരികയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ജോലിയിൽ തിരിച്ചു പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് പലർക്കും ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിന്ന ഡോക്ടർമാരും ജീവനക്കാരുമടക്കം 432 പേരെ പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു.
ഇവരുടെ ഒഴിവിലേക്ക് ഉടൻ തന്നെ നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മുമ്പ്, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കൽ കോളേജിലെ 36 ഡോക്ടർമാരെയും സമാനരീതിയിൽ പിരിച്ചു വിട്ടിരുന്നു.
Discussion about this post