കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ പോലീസ് ക്വാർട്ടേഴ്സിനു സമീപം ബോംബ് സ്ഫോടനം. നടുറോഡിൽ കാർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഘോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
സ്ഫോടനം നടന്നത് പോലീസ് ചീഫ് കാര്യാലയത്തിന്റെയും സർക്കാർ കെട്ടിടങ്ങളുടെയും സമീപപ്രദേശത്താണെന്ന് ആഭ്യന്തര, മന്ത്രാലയത്തിന്റെ വക്തവായ താരിഖ് അരൻ അദ്ദേഹം വ്യക്തമാക്കി. ഘോറിൽ സ്ഫോടനം നടന്നതിന്റെ ഉത്തരവാദിത്വം ഒറ്റ സംഘടനകളും ഏറ്റെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ, താലിബാനും ഭരണകൂടവും തമ്മിൽ സന്ധി സംഭാഷണങ്ങൾ നടക്കുകയാണ്. കഴിഞ്ഞമാസം ഖത്തറിൽ, ഇരുവിഭാഗങ്ങളും നേർക്കുനേർ സമാധാന ചർച്ചകൾ നടത്തിയിരുന്നു.
ദക്ഷിണ മേഖലയിൽ ഇനി ആക്രമങ്ങൾ ഉണ്ടാവില്ലെന്ന് താലിബാൻ കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതിനു തൊട്ടുപിറകെ യുഎസ്, താലിബാൻ അധീന പ്രവിശ്യകളിലെ വ്യോമാക്രമണവും നിർത്തി വച്ചിരുന്നു.
Discussion about this post