ഡൽഹി: ബിജെപി നേതാവ് ഇമാരതി ദേവിക്കെതിരായ കോൺഗ്രസ്സ് നേതാവ് കമൽനാഥിന്റെ പരാമർശം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമെന്ന് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബി എസ് പി പ്രസിഡന്റുമായ മായാവതി. ഇതിന് കമൽനാഥ് മാത്രമല്ല കോൺഗ്രസ്സ് ദേശീയ നേതൃത്വവും പരസ്യമായി മാപ്പ് പറയണമെന്ന് മായാവതി ആവശ്യപ്പെട്ടു.
‘മുതിർന്ന കോൺഗ്രസ്സ് നേതാവിന്റെ പരാമർശം അങ്ങേയറ്റം അപമാനകരവും അപലപനീയവുമാണ്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു ദളിത് വനിതക്കെതിരായ പരാമർശം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമാണ്. ഇതിൽ കമൽനാഥും കോൺഗ്രസ്സ് ദേശീയ നേതൃത്വവും പരസ്യമായി മാപ്പ് പറയേണ്ടതാണ്.‘ മായാവതി ആവശ്യപ്പെട്ടു.
ദളിത് സമൂഹത്തോടും സ്ത്രീകളോടും കോൺഗ്രസ്സ് പാർട്ടിക്കുള്ള ദുഷിച്ച മനോഭാവമാണ് കമൽനാഥിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു.








