താരസംഘടനയായ അമ്മയ്ക്കെതിരെ പരോക്ഷ വിമർശനവുമായി നടന് ഷമ്മി തിലകന് രംഗത്ത്. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചാണ് വിമർശനം. ഇതാണെടാ അമ്മ.., ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന് എഴുതിയിരിക്കുന്നത്.
അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ ചില പ്രസ്താവനകൾ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു.
ഈ സംഭവത്തിൽ അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഷമ്മി തിലകന്റെ പോസ്റ്റ്.
https://www.facebook.com/shammythilakanofficial/videos/2465618377071929/?__xts__%5B0%5D=68.ARAGA_3dHf1mrRlbflYz4faYWrIsh3iZZLlAFZTHYH11_exuyyxLIQN2ETu9xHer7B2hoIdQ_WZQCMVqoW1IEweu4be5ZJnsguJ6_0Hrsex1cnzpFjopth9OqxlOWgLZd6IUhaORc9W4jzKx6Npw10kNVRCvP7ctyvonRcCNGBmQ49gykWWTmEk7WWImt0sEEMHUjshuvAJqUVw6jvQYUw7fqs3FjUhxawcMdidz6v07u3Q99fQxDo55IZslxoPUHFVWw5VTFpHBqDogJ7LBPtEIzGCbc4Q7PTIMjXzF1OoG–75vZ3gJB9Un3MC&__tn__=-R
Discussion about this post