കൊച്ചി : സ്വർണക്കടത്ത് കേസിൽ, സ്വപ്ന സുരേഷ് മുഖം മാത്രമാണെന്നും, പിന്നിൽ മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറാകാമെന്നും ഹൈക്കോടതിയിൽ മൊഴി നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിറകിൽ നിന്ന് ശിവശങ്കറായിരുന്നു സ്വപ്നയെ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത്. ഇടപാടുകളുടെ എല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്.
സ്വർണ്ണം കടത്തിയപ്പോൾ ശിവശങ്കർ വഹിച്ചിരുന്ന പദവിയുടെ ഔദ്യോഗിക അധികാരം കണക്കിലെടുത്താണ് ഈ കാര്യങ്ങൾ പറയുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.ബി രാജു കോടതിയിൽ മൊഴി നൽകി. അറസ്റ്റിനുള്ള സാധ്യത കണ്ടു മുൻകൂർ ജാമ്യം തേടി മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കർ നൽകിയ ഹർജിയിന്മേലുള്ള വാദത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.എന്നാൽ, സാമ്പത്തികം സമൂഹത്തിനെതിരെ പ്രവർത്തിയാണെന്ന് കസ്റ്റംസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.രാംകുമാർ പറഞ്ഞു. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
രണ്ടു മണിക്കൂർ നീണ്ടു നിന്ന വാദം കേട്ട ശേഷം, ജസ്റ്റിസ് അശോക് മേനോൻ ഹർജിയിൽ ഒക്ടോബർ 28ന് വിധിപറയുമെന്ന് പ്രഖ്യാപിച്ചു. അതുവരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post