പാലക്കാട്: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ സമാനതകളില്ലാത്ത പീഡനങ്ങൾ വാളയാറിൽ ഏറ്റ് വാങ്ങുന്നതായി കണക്കുകൾ. 2012 മുതൽ ഇതുവരെ വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 42 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ദുരൂഹസാഹചര്യത്തിൽ മരിച്ച സഹോദരിമാരെ പീഡിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്നവർ കുറ്റവിമുക്തരായി സന്തോഷത്തോടെ ജീവിക്കുന്നത് കേരളീയ മനസ്സാക്ഷിയെ അപഹസിക്കലാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. സിപിഎം പ്രവർത്തകരായ പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. മുൻ എം പിയും സിപിഎം നേതാവുമായ എം ബി രാജേഷിന്റെ അടുത്ത ബന്ധു പ്രതികൾക്കായി നേരിട്ട് രംഗത്ത് വന്നതും വൻ വിവാദമായിരുന്നു.
പ്രായപൂർത്തിയാകാത്ത അമ്മമാരുടെ എണ്ണവും വാളയാറിൽ വർദ്ധിക്കുകയാണ്. പോക്സോ നിയമം നിലവിൽ വന്നതുമുതൽ ഇതുവരെ വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 42 കേസുകളിൽ ഒന്നിൽ മാത്രമാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. 5 കേസുകളിൽ പൊലീസ് അന്വേഷണം പൂർണ്ണമായും അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post