ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഫ്രാൻസ് ഭീകരതയുടെ പിടിയിലെന്ന് റിപ്പോർട്ടുകൾ. സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ കഴുത്തറത്ത് കൊന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഫ്രാൻസിലെ നൈസ് നഗരത്തിലെ ഒരു പള്ളിയിൽ വീണ്ടും ആക്രമണുമുണ്ടാകുന്നത്.
മൂന്നു പേരെയാണ് അക്രമികൾ കുത്തിക്കൊന്നത്. ടൂണിഷ്യ പൗരനാണ് ആക്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ആക്രമിയുടെ കയ്യിൽ ഖുർആൻ ഉണ്ടായതായും ആളുകളെ കൊല്ലുന്നതിനിടെ അല്ലാഹു അക്ബർ എന്ന് മുദ്രാവാക്യം മുഴക്കിയതായുമാണ് സാക്ഷികൾ പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫ്രാൻസിൽ നടന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇറ്റലി വഴിയാണ് ടൂണിഷ്യൻ പൗരൻ പാരീസിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾക്ക് 21 വയസ്സാണ് പ്രായം.
പോലീസ് പിടികൂടുന്നതിനിടെ ആക്രമിക്ക് പരിക്കേറ്റിരുന്നു ഇതേ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റതിനു ശേഷവും ആക്രമണകാരി ‘അല്ലാഹു അക്ബർ’ എന്ന് ആവർത്തിച്ച് ആക്രോശിച്ചു കൊണ്ടിരുന്നുവെന്ന് നൈസ് മേയർ ക്രിസ്റ്റ്യൻ ആസ്ട്രോസി വ്യക്തമാക്കി. ആക്രമണത്തിൽ രണ്ടുപേർ അവിടെ വെച്ചു തന്നെ മരിച്ചു, മൂന്നാമത്തെയാൾ ഗുരുതരമായി പരിക്കേറ്റതിനു ശേഷം ഓടി മറയുകയായിരുന്നു.
തീവ്രവാദ ആക്രമണ മുന്നറിയിപ്പുമായി ഫ്രാൻസിൽ ഇതിനകം തന്നെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ സംഭവം നടന്നത് എന്നത് ശ്രദ്ധേയമാണ്. സാമുവൽ പാറ്റിയെന്ന 47കാരനായ അധ്യാപകനെ കൊലപ്പെടുത്തി രണ്ടാഴ്ച കഴിഞ്ഞാണ് സംഭവം നടന്നത് എന്നതും ശ്രദ്ധേയമാണ്.
Discussion about this post