പാരിസ് : ഫ്രഞ്ച് മണ്ണിൽ അക്രമം അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രവാചകന്റെ കാർട്ടൂൺ പലരെയും വേദനിപ്പിച്ചത് താൻ മനസ്സിലാക്കുന്നു, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിലും വലുതല്ല മത സ്വാതന്ത്ര്യമെന്ന് മക്രോൺ പറഞ്ഞു. അറേബ്യൻ ചാനലായ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിനെതിരെ മുസ്ലിം രാഷ്ട്രങ്ങൾ പലരും പ്രതികരിച്ചു തുടങ്ങിയെങ്കിലും, നിലപാടുകളിൽ നിന്ന് ഒരടി പിന്നോട്ട് പോവാൻ ഫ്രഞ്ച് പ്രസിഡണ്ട് തയ്യാറായില്ല. പ്രകോപിതരായ വിശ്വാസികളുടെ മതത്തിന്റെ പേരിലുള്ള അക്രമം ഫ്രഞ്ച് മണ്ണിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും എഴുതാനും വായിക്കാനും വരയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഫ്രാൻസിലെക്കാലത്തും ഉണ്ടായിരിക്കുമെന്നും, അതിനു വേണ്ടി താൻ ശക്തമായ നിലകൊള്ളുമെന്നും മക്രോൺ പ്രഖ്യാപിച്ചു.
Discussion about this post