തിരുവനന്തപുരം : ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
എൻഫോഴ്സ്മെന്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടുവെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി ബാലാവകാശ കമ്മീഷൻ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുമ്പോഴാണ് ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ പ്രതികരണം.
വാളയാറിൽ രണ്ട് കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ടപ്പോൾ അനങ്ങാത്ത ബാലാവകാശ പ്രവർത്തകർ എന്ത് കൊണ്ടാണ് ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ വിഷയത്തിൽ പെട്ടെന്ന് ഇടപെടുന്നതെന്ന് ജ്യോതികുമാർ ആരാഞ്ഞു. റെയ്ഡിനിടെ ബിനീഷിന്റെ കുട്ടിയുടെ അവകാശങ്ങൾ നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Discussion about this post