തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനിലേക്ക് വിരൽ ചൂണ്ടുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ പല കരാറുകളിലും ബിനീഷിന്റെ ഇടപെടലുണ്ടായതയാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
അക്കാലത്ത് ആഭ്യന്തര വകുപ്പിലെ പല കരാറുകളിലും ബിനീഷിനു പുറമെ ബിനാമികളും ഇടപെട്ടിരുന്നു . ബിനീഷിന്റെയും അബ്ദുള്‍ ലത്തീഫിന്റെയും ഇ-മെയിലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇഡിക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടത്. ബീനീഷും ലത്തീഫും പങ്കാളികളായി ഹോങ്കോംഗ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഇടപാടുകൾ നടന്നിട്ടുള്ളതായും ഇഡി കണ്ടെത്തി.
അതേസമയം ബിനീഷ് കോടിയേരിയെ തുടർച്ചയായ പതിനൊന്നാം ദിവസവും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽനിന്നും കണ്ടെടുത്ത ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാർഡിൽ ബിനീഷിന്റെ ഒപ്പ് വന്നതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post