പെരുമ്പാവൂരിൽ നഗരമധ്യത്തിൽ ലഹരി മാഫിയ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ യുവാവിന് നെഞ്ചിൽ വെടിയേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പെരുമ്പാവൂർ മാവിൻചുവട് ജംഗ്ഷനിലാണ് സംഭവം നടന്നത്.
പെരുമ്പാവൂർ സ്വദേശി തന്നെയായ ആദിൽ എന്ന യുവാവിനാണ് വെടിയേറ്റത്. ആഡംബര കാറിലെത്തിയ ചിലർ, ആദിലിനെ വടിവാൾ കൊണ്ടു വെട്ടുകയും നെഞ്ചിനു നേരെ നിറയൊഴിക്കുകയുമായിരുന്നു. ഏഴോളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളുടേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത കാർ കണ്ടെത്തിയിട്ടുണ്ട്.
സംഭവ ശേഷം പ്രതികൾ രക്ഷപ്പെട്ടുവെങ്കിലും മൂന്നുപേരെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പെരുമ്പാവൂർ പോലീസ് അറിയിച്ചു.
Discussion about this post