കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ വിചാരണക്കോടതിയിൽ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതിയിൽ സർക്കാർ. പലപ്പോഴും കോടതിമുറിയിൽ കരയുന്ന സാഹചര്യം വരെയുണ്ടായെന്ന് വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേ നടി ഹൈക്കോടതിയോട് പറഞ്ഞു. മാത്രമല്ല, വനിതാ ജഡ്ജിയായിട്ടുപോലും ഇരയുടെ അവസ്ഥ മനസ്സിലാക്കിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയുമായി മുന്നോട്ടു പോകാനാകില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചു. ഒരു വനിതാ ജഡ്ജി തന്നെ വേണമെന്ന ആവശ്യം വീണ്ടും ഞങ്ങളുന്നയിക്കുന്നില്ലെന്നും നിലവിൽ വിചാരണ നടക്കുന്ന കോടതിയിൽ വിശ്വാസമില്ലെന്നുമാണ് നടിയും ഹൈക്കോടതിയെ അറിയിച്ചത്.
നടിയെ മാനസികമായി സമ്മർദ്ദത്തിലാക്കുന്ന ചോദ്യങ്ങൾ പ്രതി ഭാഗത്തുനിന്നും ഉണ്ടായെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഹൈക്കോടതി ഇടപെട്ട് വിചാരണ നടപടികൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
Discussion about this post