ബാഗ്ദാദ്: തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ട 21 പേരെ തൂക്കിലേറ്റി ഇറാഖ്. എന്നാല്‍ 2017-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ പരാജയപ്പെടുത്തിയതിന് ശേഷം രാജ്യത്ത് നടപ്പാക്കിയ ഏറ്റവും വലിയ വധശിക്ഷയാണിത്.
തെക്കന്‍ ഇറാഖി നഗരമായ നാസിരിയയിലെ ജയിലില്‍ തൂക്കിലേറ്റപ്പെട്ട ഇവര്‍ രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാഖിലെ വടക്കന്‍ പട്ടണമായ താല് അഫാറില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. വധിക്കപ്പെട്ട ആളുകളെ കുറിച്ചോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
Discussion about this post