ജമ്മു: ജമ്മു കശ്മീരില്‍ തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന നടത്തുന്നെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. ഗുപ്കര്‍ സഖ്യത്തിന്റെ തലപ്പത്തുള്ള നേതാക്കള്‍ അധികാരത്തിലിരുന്നപ്പോള്‍ ജമ്മു കശ്മീരിനെ കൊള്ളയടിച്ചെന്നും അബ്ദുള്ളയും മുഫ്തി കുടുംബങ്ങളും ജമ്മുവിനെ നശിപ്പിച്ചെന്നും റെയ്ന കുറ്റപ്പെടുത്തി.
‘ഇന്ന് കോണ്‍ഗ്രസും ഗുപ്കര്‍ സംഘത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ പാകിസ്ഥാനിലെ പോലെ സാഹചര്യം, ഭീകരത, വിഘടനവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ ഗൂഡാലോചന നടത്തുകയാണ്. പാകിസ്ഥാന്റെയും ചൈനയുടെയും നിര്‍ദ്ദേശത്തിന് ശേഷം കോണ്‍ഗ്രസ് ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമാവുകയായിരുന്നു’- റെയ്ന പറഞ്ഞു.
Discussion about this post