ലണ്ടന്‍: ബ്രിട്ടണിലെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലും, മട്ടൺ, ബീഫ് നിരോധനം. സര്‍വ്വകലാശാലയെ ‘മീറ്റ് ഫ്രീ’ ക്യാംപസാക്കാനുള്ള പ്രയത്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയാണ്. ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ കോളേജിലെ വിഹാന് ജെയിന് എന്ന വിദ്യാര്‍ഥിയാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്.
വിഹാന് ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥി യൂണിയനോട് ക്യാംപസിലെ ഭക്ഷ്യശാലകളില്‍ ബീഫ്, ആട് എന്നിവയുടെ മാംസം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം സമര്‍പ്പിച്ചത്. ഈ പ്രമേയം വിദ്യാര്‍ഥി യൂണിയനില്‍ 31 വോട്ടുകള്‍ നേടിയാണ് പാസായിട്ടുള്ളത്. ഒന്‍പത് പേര് പ്രമേയത്തിന് എതിരായി വോട്ട് ചെയ്തപ്പോള്‍ 13 പേര് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഓക്സ്ഫോഡ് കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രമേയം വിശദമാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തില്‍ 2030-ല്‍ നേടണമെന്ന് വിചാരിക്കുന്ന നേട്ടം ബീഫ്, മട്ടണ്‍ നിരോധനത്തിലൂടെ സാധിക്കുമെന്നാണ് പ്രമേയം വിശദമാക്കുന്നത്.
പ്രമേയം പാസായതോടെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫ്, മട്ടണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാലക്രമത്തില്‍ പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനുമാണ് വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം.
Discussion about this post