ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ- ബിജെപി സഖ്യം തുടരുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഓ പനീർശെല്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു പനിർശെല്വത്തിന്റെ പ്രഖ്യാപനം.
സംസ്ഥാനത്ത് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാനാണ് മുൻ ബിജെപി ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷാ തമിഴ്നാട് സന്ദർശിക്കുന്നത്. ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ സഹോദരനായ എം.കെ അഴഗിരിയുടെ വിശ്വസ്തൻ കെ.പി രാമലിംഗം ബിജെപിയിൽ ചേർന്നത് ഇതിന്റെ ഭാഗമായാണ്. കരുണാനിധിയുടെ മൂത്ത മകനായ അഴഗിരിയെ അധികം വൈകാതെ ബിജെപിയുടെ ഭാഗമാക്കുമെന്നും രാമലിംഗം അറിയിച്ചിട്ടുണ്ട്. സൂപ്പർ താരം രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയും തമിഴ്നാട്ടിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
2021 ഏപ്രിൽ- മെയ് മാസങ്ങളിലാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Discussion about this post