വാഷിംഗ്ടൺ: ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്കുള്ള വാക്സിനേഷൻ ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യത്തോടെയോ ആരഭിക്കാനാകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ.
വളരെ വേഗത്തിൽ വാക്സിൻ തയാറാക്കിയതും വിതരണ സജ്ജമാക്കിയതും അഭിമാനാർഹമായ നേട്ടമാണെന്നും ബൈഡൻ വ്യക്തമാക്കി.
അതേസമയം, വാക്സിൻറെ വിതരണം സംബന്ധിച്ച് ഒരു സമഗ്ര പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും അതിലൂടെയെ രാജ്യത്തെ എത്രയും വേഗത്തിൽ രോഗമുക്തമാക്കാൻ സാധിക്കുകയുള്ളൂവെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
Discussion about this post