കൊല്ലം: ഇടത് മുന്നണിക്കെതിരെ ചട്ട ലംഘനത്തിന് പരാതി. എഴുകോൺ കാക്കക്കോട്ടൂരിൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഇടത് മുന്നണി പ്രവർത്തകർ പെൻഷൻ വിതരണം നടത്തിയതായാണ് പരാതി.
ബാങ്ക് ഉദ്യോഗസ്ഥർക്ക് പകരം ഇടത് മുന്നണി നേതാക്കളും പ്രവർത്തകരും വീട് വീടാന്തരം കയറിയിറങ്ങി പെൻഷൻ വിതരണം നടത്തി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് വാർഡിലെ എതിർ സ്ഥാനാർത്ഥി വരണാധികാരിക്ക് പരാതി നൽകി.
കൊല്ലം ജില്ലയിൽ ഇടത് മുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി സർക്കാർ ഉദ്യോഗസ്ഥർ പ്രചാരണം നടത്തുന്നതായും ആക്ഷേപമുണ്ട്. വിവിധ സീറ്റുകളിലെ ഇടത് മുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യമായി പ്രചാരണം നടത്തുന്നതായാണ് പരാതി.
Discussion about this post