പാരീസ്: കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന് ഇന്റർപോൾ. ഇത്തരത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലെ പോലീസ് സംഘടനകളുടെ കൂട്ടായ്മയായ ഇന്റർപോൾ, സംഘടനയിൽ അംഗമായിട്ടുള്ള 194 രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓൺലൈനായും അല്ലാതെയും ക്രിമിനൽ സംഘങ്ങളുടെ ഇടപെടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർപോൾ വ്യക്തമാക്കി. ഇക്കാര്യം പുറത്തു വിട്ടത് ഇന്റർപോൾ സെക്രട്ടറി ജനറൽ ജ്യുർജെൻ സ്റ്റോക്കാണ്.
“വാക്സിൻ പുറത്തിറക്കാൻ വിവിധ രാജ്യങ്ങൾ തയ്യാറെടുക്കുമ്പോൾ, ക്രിമിനൽ സംഘങ്ങൾ വ്യാജ വാക്സിൻ രംഗത്തിറക്കാനും വിതരണ ശൃംഖലയെ തടസ്സപ്പെടുത്താനും പദ്ധതിയിടുന്നു. വ്യാജ വെബ്സൈറ്റുകൾ വഴിയും മറ്റും ആരും സംശയിക്കാത്ത രീതികളായിരിക്കും ഇതിനായി ക്രിമിനൽ സംഘങ്ങൾ സ്വീകരിക്കുക”- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post