ക്വലാലംപൂര്‍: ഇന്തോനേഷ്യയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി. 20 പേരെ രക്ഷപ്പെടുത്തിയതായി മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. 37 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയില്‍ നിന്നു അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലവസ്ഥയും താങ്ങാവുന്നതിലധികം യാത്രക്കാരുമുണ്ടായിരുന്നതാണ് ബോട്ട് തകരാന്‍ കാരണമായത്. രക്ഷപ്രവര്‍ത്തനം തുടരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സിറിയയില്‍ നിന്നടക്കം യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുകയാണ്.
Discussion about this post