തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. മറ്റു താഴ്ന്ന ക്ലാസ്സുകൾക്ക് ഈ വർഷം സ്കൂളിൽ പോയുള്ള പഠനമുണ്ടായിരിക്കുകയില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ അധ്യയനവർഷം താഴ്ന്ന ക്ലാസുകൾ തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാകുന്നത്. എട്ടാം ക്ലാസ് വരെയാണ് നിലവിൽ എല്ലാവർക്കും ജയം. ഇത് ഒമ്പതാം ക്ലാസ് വരെയാക്കാനുള്ള ആലോചനയിലാണ് സർക്കാർ. അധ്യാപകരോട് ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ എത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും എത്ര ശതമാനം അധ്യാപകർ എത്തണമെന്നത് സ്കൂൾതലത്തിൽ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകും.
10, 12 ക്ലാസ്സുകാർക്ക് പഠിപ്പിച്ച പാഠങ്ങളിൽ നിന്നുള്ള സംശയം തീർക്കാനും ആവർത്തന പഠനത്തിനും ഈ സമയം ഉപയോഗിക്കാം. പ്രാക്ടിക്കൽ ക്ലാസ്സുകൾക്കും അനുമതി നൽകും.
Discussion about this post