കണ്ണൂർ: ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ജില്ലാ ചെയർമാനെതിരെ പോക്സോ കേസെടുത്ത് പോലീസ്. കണ്ണൂർ ജില്ലാ ചെയർമാനെ പ്രതിയാക്കി തലശ്ശേരി പോലീസാണ് കേസെടുത്തത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പെൺകുട്ടി പരാതി പറയാനെത്തിയപ്പോൾ ചെയർമാൻ അപമര്യാദയായി പെരുമാറിയിരുന്നു. മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് നടപടിയെടുത്തത്.
Discussion about this post