ബ്രസൽസ്: പാലസ്തീനി ബാലന്റെ കൊലപാതകത്തിൽ ഇസ്രായേൽ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഇസ്രായേലിലെ വെസ്റ്റ്ബാങ്കിൽ നടന്ന പ്രതിഷേധ സമരത്തിനിടെ പതിനാലുകാരനായ പാലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നിരുന്നു.
ഈ സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധി രംഗത്തുവന്നിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അൽ മുഖയ്യിർ പ്രദേശത്ത് പ്രതിഷേധത്തിലേർപ്പെട്ട 14-കാരനായ അലി അബു അലിയയെ ഇസ്രായേൽ സേന നിഷ്കരുണം വെടിവെച്ച് കൊലപ്പെടുത്തിയത്.
അതേസമയം തങ്ങൾ വെടിയുതിർത്തിട്ടില്ലെന്നാണ് സയണിസ്റ്റ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. വയറിനു വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അലിയയെ ഉടൻ പാലസ്തീൻ നഗരമായ റാമല്ലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Discussion about this post