ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നതിനെ തുടര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ധീരമായ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് നദ്ദ ഇരുവരെയും താരതമ്യം ചെയ്തത്.
ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും അമേരിക്കയില്‍ ഇപ്പോഴും അവ്യക്തതകള്‍ നിലനില്ക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അതിവേഗം മുന്നോട്ടു നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസത്തെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് നഡ്ഡ വെള്ളിയാഴ്ചയാണ് തുടക്കം കുറിച്ചത്. 2022-ല്‍ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദര്‍ശനം. ബിജെപിയുടെ സംസ്ഥാന ഭാരവാഹികള്‍, എംഎല്‍എമാര്‍, ജില്ലാ, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Discussion about this post