ഡൽഹി: ലേഡി സൂപ്പർ സ്റ്റാർ വിജയശാന്തി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താരം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി വിജയശാന്തി കഴിഞ്ഞയാഴ്ച കോൺഗ്രസ് അംഗത്വം രാജി വെച്ചിരുന്നു. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്.
തെലങ്കാനയിൽ വലിയ ജനസ്വാധീനമുള്ള നടിയും നേതാവുമാണ് വിജയശാന്തി. അടുത്തയിടെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന രണ്ടാമത്തെ നടിയാണ് വിജയശാന്തി. തമിഴ് താരം ഖുശ്ബു കഴിഞ്ഞ ഒക്ടോബറിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
തെലങ്കാനയിൽ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാവും പാർട്ടി ട്രഷററുമായ ജി നാരായൺ റെഡ്ഡിയും പാർട്ടി വിട്ടിരുന്നു. ഇദ്ദേഹവും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
Discussion about this post