തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതൻ ഭഗവാന്റെ നാമധാരിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ ഒരു ഉന്നതന് മാത്രമല്ല പങ്കെന്നും നാലോ അഞ്ചോ പേര്‍ പ്രധാനികളായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ ഉന്നതന്‍ ആരാണെന്ന പേര് ഇപ്പോള്‍ പറയുന്നില്ല. നിയമപരമായി പേരുകള്‍ പുറത്തുവരുന്നതാണ് നല്ലത്. പ്രസേനനെ കൊന്നത് ആരുവാന്‍ പോലും എന്ന് ചോദിച്ചപ്പോള്‍ പ്രസേനനെ കൊന്നത് ഈശ്വരന്‍ പോലും എന്നാണ് മറുപടി പറഞ്ഞത്. ഭഗവാന്റെ പര്യായപദങ്ങളാണ് ഭാരതത്തിലെ പേരുകളെല്ലാം.‘ കെ സുരേന്ദ്രൻ പറഞ്ഞു.
സ്വപ്‌നയേയും സംഘത്തേയും കള്ളക്കടത്തിന് സഹായിച്ചത് ആരൊക്കെയാണെന്ന് തുറന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. തെറ്റ് പറ്റിപോയെങ്കില്‍ അത് ഏറ്റു പറയാനും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തയ്യാറാകണം. അത് കാണിക്കാതെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രചരണം നടത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളത്. ഭരണസംവിധാനമാകെ സ്വര്‍ണക്കള്ളക്കടത്തിന് സഹായം നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചത്. എന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നവരോ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കാന്‍ തയ്യാറായിട്ടില്ല. കള്ളക്കടത്ത് ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി അത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. പാര്‍ട്ടി സെക്രട്ടറി എല്ലാ ചോദ്യങ്ങളും ചിരിച്ചുതള്ളുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം കുറ്റകരമായ മൗനം പാലിക്കുന്നു. അധികാരത്തിന്റെ ഉന്നത ശ്രേണിയിലിരിക്കുന്ന ആളുകള്‍ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തെ വഴിവിട്ടു സഹായിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എന്തുകൊണ്ടാണ് ഇവർ മൗനം പാലിക്കുന്നത്? നാട്ടിലെ ജനങ്ങളോട് ഇവര്‍ക്ക് ഉത്തരവാദിത്തമില്ലേയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കള്ളക്കടത്ത് സംഘത്തെ സഹായിച്ചിരിക്കുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളും ഭരണഘടനാസ്ഥാപനങ്ങളിലിരിക്കുന്നവരുമാണ്. ധാര്‍മികമായി മുഖ്യമന്ത്രിക്കും ഭരണഘടനാപദിവിയിലിരിക്കുന്നവര്‍ക്കും പദവിയിലിരിക്കേണ്ട യോഗ്യതയില്ല. മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാനാവില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post