സെല്‍ഫി യുഗത്തില്‍ സെല്‍ഫി പ്രേമികളെ കയ്യിലെടുക്കാന്‍ ലെനോവോ രംഗത്ത്. രണ്ടു മുന്‍ക്യാമറയുള്ള വൈബ് എസ് 1ലൂടെയാണ് ലെനോവോ ഇക്കുറി സെല്‍ഫിപ്രേമികളെ ആകര്ഷിക്കാനെത്തിയിരിക്കുന്നത്. രണ്ടു മുന്‍കാമറയുള്ള ലോകത്തിലെ ആദ്യ സ്മാര്ട്ഫോണാണു വൈബ് എസ്1. ഐഎഫ്എ 2015 ടെക് സമ്മേളനത്തിലാണു ലെനോവോ തങ്ങളുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കിയത്. വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നു കരുതപ്പെടുന്ന ഈ സ്മാര്‍ട്ഫോണിനെ ‘എല്ലാം തികഞ്ഞ സെല്ഫിഫോണ്’ എന്ന അവകാശവാദത്തോടെയാണു കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
എട്ട് എംപിയുടെയും രണ്ട് എംപിയുടെയും രണ്ടു ക്യാമറകളാണ് വൈബ് എസ്1ന്റെ മുന്‍ഭാഗത്തു നല്‍കിയിരിക്കുന്നത്. 8 എംപിയുടെ ക്യാമറ മികച്ച സെല്‍ഫി ചിത്രങ്ങളെടുക്കുമ്പോള്‍ ബായ്ഗ്രൗണ്ടിനെ ‘ബ്ലേര്‍’ ചെയ്തു ‘ഡെപ്ത്ത്ഓഫ്ഫീല്ഡ് ഇഫക്ട്’ വര്‍ധിപ്പിക്കുകയാണു 2 എംപിയുടെ ക്യാമറ ചെയ്യുന്നത്. ഇതിനു മുന്‍പും ഈ സേവനം ചില സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവരെല്ലാവരും പിന്‍ക്യാമറയില്‍ മാത്രമാണ് ഈ സേവനം നല്‍കിയിട്ടുള്ളത്.
സെല്ഫിഫോട്ടോകള് കൂടുതല്‍ മനോഹരമാക്കുന്നതിനായി പല ക്യാമറാഫീച്ചറുകളും ഇന്‍ബില്‍റ്റായി നല്‍കിയിട്ടുണ്ട്. ഇരു ക്യാമറകളുമുപയോഗിച്ചു പകര്‍ത്തുന്ന സെല്‍ഫി ചിത്രങ്ങള്‍ ബ്ലേര്‍ ടൂളുപയോഗിച്ചു മൂന്നു ഫോക്കല്‍ പ്ലെയിന്‍ വരെ റീഫോക്കസ് ചെയ്ത് ബായ്ഗ്രൗണ്ടില് ബൗക്കെ ഇഫക്്ട് നല്കുവാനാകും. (ബായ്ഗ്രൗണ്ട് അവ്യക്തമാക്കി പ്രധാന ചിത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്കുന്ന ഇഫക്ടാണ് ബൗക്കെ (‘bokeh’ effect).) ഈ ഫീച്ചറുപയോഗിച്ചു സെല്‍ഫികള്‍ കൂടുതല്‍ സ്റ്റൈലിഷ് ആക്കാനാവുമെന്നു കമ്പനി പറയുന്നു.
മറ്റൊരു പ്രധാന ക്യാമറാഫീച്ചറാണ് കട്ടൗട്ട്. സെല്‍ഫി ചിത്രത്തില്‍ നിന്നും ക്രോപ് ചെയ്ത് മറ്റു ചിത്രത്തിലോ, പിന്‍ക്യാമറ ഉപയോഗിച്ചു പകര്‍ത്തിയ ചിത്രത്തിലോ ഉപയോഗിക്കാനാവുന്ന സംവിധാനമാണ് കട്ടൗട്ട്.
അഞ്ചിഞ്ച് ഫുള്‍ എച്ച്ഡി (1080×1920) സ്ക്രീനോടെയെത്തുന്ന വൈബ് എസ്1 ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ് ഓഎസ് വേര്‍ഷനിലാണ് പ്രവര്‍ത്തിക്കുന്നത്. 64 ബിറ്റ് ഒക്ടാകോര്‍ മീഡിയാടെക് എംറ്റി6752 പ്രോസസര്‍, 3ജിബി റാം എന്നിവയാണ് പ്രധാന സ്െപസിഫിക്കേഷനുകള്. 32 ജിബി ആന്തരിക സ്റ്റോറേജു നല്കുന്ന വൈബ് എസ്1ന്റെ പരമാവധി മെമ്മറി 128 ജിബിയാണ്.
മുന്ക്യാമറകളാണ് മോഡലിന്റെ ഹൈലൈറ്റെങ്കിലും, ഇരട്ട എല്‍ഇഡി ഫ്ലാഷോടു കൂടിയ 13 എംപിയുെട പിന്‍കാമറയും ഈ മോഡലിലുണ്ട്. മെറ്റല്നിര്മിത ബോഡിയോടു കൂടിയെത്തുന്ന മോഡലിനു 132 ഗ്രാമാണു ഭാരം. 2500 മില്ലി ആമ്പിയര്‍ ബാറ്ററിയാണ് എസ്1ന്റെ കരുത്ത്. 4ജി സേവനം ലഭ്യമാകുന്ന ഈ മോഡല്‍ പേള്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ടു നിറഭേദങ്ങളില്‍ ലഭ്യമാകും. നവംബറില്‍ വിപണിയിലെത്തുന്ന ഈ മോഡലിന് 299 ഡോളറാണു വില.
Discussion about this post