കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും റോക്കറ്റാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാബൂളിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ റോക്കറ്റാക്രമണമാണിത്.
ശനിയാഴ്ച കാബൂളിനു സമീപത്തെ ലാബെജറിൽ നിന്നും 4 റോക്കറ്റുകൾ തൊടുത്തു വിടുകയായിരുന്നുവെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് താരിഖ് ഏരിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാബൂൾ വിമാനത്താവളത്തിനു സമീപമാണ് രണ്ട് റോക്കറ്റുകൾ വീണത്.
കഴിഞ്ഞ മാസവും അഫ്ഗാനിൽ റോക്കറ്റാക്രമണം ഉണ്ടായിരുന്നു. അന്ന് 14 ഇടങ്ങളിൽ നടന്ന റോക്കറ്റാക്രമണത്തിൽ മൂന്ന് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post