മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഉദ്ധവ് താക്കറെ കർഷക സമരത്തിനെ അനുകൂലിച്ച് സംസാരിച്ചതിന് തൊട്ടുപിറകെയാണ് ഫഡ്നാവിസിന്റെ കടന്നാക്രമണം.
കർഷക സമരത്തിൽ പങ്കെടുക്കുന്ന കർഷകരെ ഭരണകൂടം ടാർഗറ്റ് ചെയ്യുന്നുവെന്നും, പുതിയതായി പാസാക്കിയ ബില്ലുകൾ കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രണ്ട് ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുതിയ ബില്ലുകൾ കർഷകരുടെ നന്മ ഉദ്ദേശിച്ചാണെന്നും, അവരുടെ ഉൽപ്പന്നങ്ങൾ അവർക്കിഷ്ടമുള്ള വിലയ്ക്ക് വിൽക്കാൻ സാധിക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനു മുൻപ് മഹാരാഷ്ട്രയിലെ ദരിദ്രരായ കർഷകരുടെ ഗതികേടിനെ അറുതിവരുത്താൻ ആദ്യം ശ്രമിക്കണമെന്നും ദേവേന്ദ്ര ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ആദ്യം സംസാരിക്കേണ്ടത് മഹാരാഷ്ട്രയിലെ കർഷകർക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post